ഒറ്റത്തവണ രജിസ്ട്രേഷൻ - നിർദ്ദേശങ്ങൾ

1. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നതിന് നിങ്ങളുടെ സാധുവായ മൊബൈൽ നമ്പറും, ഇമെയിലും ആവശ്യമാണ്. കള്ള് ഷാപ്പുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള എല്ലാ അറിയിപ്പുകളും ഇവയിൽ ആയിരിക്കും ലഭിക്കുക.

2. ഇംഗ്ലീഷിൽ ആണ് നിങ്ങൾ ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ നൽകേണ്ടത്.

3. വിവിധ ഘട്ടങ്ങളിൽ മുന്നോട്ടു പോകുന്നതിനുള്ള OTP മൊബൈലിലും, ഇമെയിലിലും ലഭിക്കും.

4. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ വേണ്ട രേഖകൾ താഴെ പറയുന്നവയാണ്. എല്ലാ രേഖകളും സ്കാൻ ചെയ്തു 300 KB യിൽ കൂടാത്ത ഫയൽ ആയി സൂക്ഷിക്കേണ്ടതാണ്.

ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ വേണ്ട രേഖകൾ (സ്കാന്‍ ചെയ്തത് - ഫയൽ സൈസ് 300 കെബി):

1. നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖ (വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന്)
2. പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും.
3. കേരള അബ്കാരി ക്ഷേമനിധി ബോർഡ് സർട്ടിഫിക്കറ്റ്
4. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് സർട്ടിഫിക്കറ്റ്
5. ലേലം കൊള്ളുന്നതിന് ഉപയോഗിക്കുന്ന തുകയുടെ സ്രോതസ്സ് വ്യക്തമാക്കുന്ന 200/- രൂപ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം
6. അപേക്ഷകന്റെ പേര് ഉൾക്കൊള്ളുന്ന റേഷൻ കാർഡിന്റെ പകർപ്പ്
7. വില്ലേജ് ഓഫീസർ റാങ്കിൽ കുറയാത്ത റവന്യൂ അതോറിറ്റി നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
8. 1992 ഏപ്രിൽ 1 ന് ശേഷം, അബ്കാരി കുറ്റകൃത്യത്തിലോ ക്രിമിനൽ കുറ്റകൃത്യത്തിലോ മൂന്ന് വർഷത്തിൽ കൂടുതൽ തടവിന് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി/ പോലീസ് കമ്മീഷണർ - ൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ്.
9. ഏതെങ്കിലും തരത്തിലുള്ള മുൻഗണന സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)

login form KERALA EXCISE DEPARTMENT
ONLINE SERVICE FOR TODDY SHOP SALE
Login to your account
Forgot password? Terms of use. Privacy policy